കോളജുകൾ കോവിഡ്​ ചികിത്സ കേന്ദ്രങ്ങൾ: പഠനം മുടങ്ങി ഹോമിയോ വിദ്യാർഥികൾ

തിരുവനന്തപുരം: കോവിഡ്​ ചികിത്സയുടെ പേരിൽ സംസ്​ഥാനത്തെ ഹോമിയോ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം സ്​തംഭനത്തിലാക്കിയ സർക്കാർ നടപടിക്കെതിരെ വിദ്യാർഥികൾ പ്രക്ഷോഭത്തിലേക്ക്​. ഹോമിയോ മെഡിക്കൽ കോളജുകളെ കോവിഡ്​ ചികിത്സക്കുള്ള സെക്കൻഡ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററാക്കുകയായിരുന്നു​. ഇതുകാരണം ഒന്നരവർഷത്തോളമായി ഹോമിയോ പി.ജി, യു.ജി വിദ്യാർഥികളുടെ പഠനം നിലച്ച മട്ടിലാണ്​. വിദ്യാർഥികൾക്ക്​ കോഴ്​സി​ൻെറ ഭാഗമായുള്ള അനാട്ടമി, ഫിസിയോളജി ക്ലിനിക്കൽ പരിശീലനങ്ങൾ നടത്താൻ കഴിയുന്നില്ല. അലോപ്പതി മേഖലയിൽ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിൽ ഉൾ​െപ്പടെ പഠനങ്ങൾ പുനരാരംഭിച്ചപ്പോൾ പരിമിത കെട്ടിട സൗകര്യമുള്ള ഹോമിയോപ്പതി മെഡിക്കൽ കോളജുകളെ കോവിഡ്​ ചികിത്സ കേന്ദ്രമാക്കുകയായിരുന്നു. ​ഹോമിയോപ്പതി ഹൗസ് സർജൻമാരുടെയും പി.ജി ഡോക്ടർമാരുടെയും മെഡിക്കൽ ഒാഫിസർമാരുടെയും സേവനങ്ങൾ ഇവിടെ ഉപയോഗപ്പെടുത്തുന്നുവെങ്കിലും ഇവർക്ക്​ തത്തുല്യമായ വേതനം പോലും ലഭിക്കുന്നില്ല. ഇവിടെ ഹോമിയോപ്പതി മരുന്നുകൾ കൊടുക്കാൻ അനുവാദവും ഇല്ല. പൂർണമായും അലോപ്പതി മരുന്നുകൾ മാത്രമാണ് ഹോമിയോപ്പതി ഡോക്ടർമാർ ഉൾപ്പെടെ കൊടുക്കേണ്ടത്. നാലരവർഷം ഹോമിയോപ്പതി പഠിച്ച്​ ഹൗസ് സർജൻസിയും പി.ജിയും ചെയ്യുന്ന വിദ്യാർഥികളുടെ ആത്മവിശ്വാസം ചോർത്തിക്കളയുന്ന നടപടിയാണ്​ ആരോഗ്യവകുപ്പ്​ സ്വീകരിക്കുന്നത്​. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്​ തിങ്കളാഴ്ച തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കൽ കോളജിൽ വിദ്യാർഥികൾ ഉപവാസ സമരം നടത്തും. ഷാഫി പറമ്പിൽ എം.എൽ.എ ഉദ്​ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.