വാർത്ത നൽകിയതിന് മാധ്യമസ്ഥാപനത്തിൽ എത്തി അഭിഭാഷക‍ൻെറ ആത്മഹത്യശ്രമം

തിരുവനന്തപുരം: അർബുദ രോഗിയെ ക്രൂരമായി മർദിച്ച സംഭവം വാർത്തയാക്കിയതിനെ തുടർന്ന് പത്ര ഓഫിസിന് മുന്നിൽ യുവ അഭിഭാഷക‍ൻെറ ആത്മഹത്യ ശ്രമം. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ ശ്രീകാന്താണ് മലയാള മനോരമ റോഡിലെ സ്വകാര്യ ചാനലി​ൻെറ ഓഫിസിലെത്തി ആത്മഹത്യശ്രമം നടത്തിയത്. പെട്രോളൊഴിച്ച് തീ കൊളുത്തും മുമ്പ് സ്ഥല​െത്തത്തിയ തമ്പാനൂർ പൊലീസ് ഇയാളെ കസ്​റ്റഡിയിലെടുത്തു. മാസങ്ങൾക്കു മുമ്പ് വഞ്ചിയൂർ മള്ളൂർ റോഡിൽ എ.സി റിപ്പയറിങ് കട നടത്തുന്ന വിളവൂർക്കൽ കുണ്ടമൺഭാഗം മൂലതോപ്പ് ടി.ആർ.എ. 53ൽ ഷിബുവിനെ(43) ശ്രീകാന്ത് മർദിച്ചിരുന്നു. ഷിബുവി​ൻെറ, റോഡരികിൽ പാർക്ക്‌ ചെയ്​ത വാഹനത്തിൽ ശ്രീകാന്ത് രണ്ടുതവണ കാർകൊണ്ട് ഇടിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്​ത ഷിബുവിനെ ശ്രീകാന്ത് വാഹനം നിർത്തി ഇറങ്ങിവന്ന് അസഭ്യം പറയുകയും ഷിബുവിനെ തള്ളി താഴെയിടുകയും ചെയ്​തു. തലയിടിച്ച് താഴെവീണ ഷിബുവിനെ കടയിലുള്ളവരും സമീപവാസികളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ട്യൂമർ ബാധിച്ച ഷിബുവി​ൻെറ തലക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്തി തയ്യലിട്ടിരിക്കുകയായിരുന്നു. തയ്യലുകൾ പൊട്ടുകയും വീണ്ടും തലക്ക് പരിക്കേൽക്കുകയും ചെയ്​തതോടെ ഗുരുതരാവസ്ഥയിലായ ഷിബു രണ്ടരമാസത്തോളം ആശുപത്രിയിലായി. ശ്രീകാന്തിനെ രക്ഷിക്കാൻ കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നെന്ന് ആരോപണം ഉയർന്നതോടെയാണ് സ്വകാര്യ ചാനലിൽ വാർത്ത വന്നത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു ശനിയാഴ്​ച വൈകീട്ട് അഞ്ചോടെ സ്വകാര്യ ചാനലി​ൻെറ ഓഫിസിലെത്തി ശ്രീകാന്തി​ൻെറ ആത്മഹത്യശ്രമം. ഇയാളെ അറസ്​റ്റ് ​ചെയ്​ത് ജാമ്യത്തിൽ വിട്ടതായി തമ്പാനൂർ പൊലീസ് അറിയിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.