ബണ്ടിച്ചോർ ഉൾപ്പെടെ രണ്ട്​ തടവുകാർക്ക്​ കോവിഡ്​

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ 1300 തടവുകാരിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ​ കുപ്രസിദ്ധ മോഷ്​ടാവ്​ ബണ്ടിച്ചോറിനും മറ്റൊരു തടവുകാരനായ മണികണ്​ഠനും ​േരാഗം സ്​ഥിരീകരിച്ചു​. ഇവരെ ചികിത്സയിൽ പ്രവേശിപ്പിച്ചു. സെൻട്രൽ ജയിലിലെ മറ്റെല്ലാ തടവുകാരുടെയും പരിശോധന ഫലം നെഗറ്റീവാണ്​. ജയിലുകളിൽ കഴിയുന്ന തടവുകാരിൽ കോവിഡ്​ പരിശോധന തുടരുകയാണെന്ന്​ ജയിൽ മേധാവി ഋഷിരാജ്​ സിങ്​​ 'മാധ്യമ' ത്തോട്​ പറഞ്ഞു. തടവുകാർക്ക്​ എല്ലാം വാക്​സിൻ നൽകുന്ന കാര്യവും വകുപ്പി​ൻെറ പരിഗണനയിലുണ്ടെന്നാണ്​ വിവരം. പുതുതായി എത്തുന്ന തടവുകാരെ പരിശോധനക്കും നിരീക്ഷണത്തിനും ശേഷമാകും ജയിലുകളിൽ പ്രവേശിപ്പിക്കുക. കഴിഞ്ഞവർഷം കോവിഡ്​ വ്യാപനം ശക്തമായ സാഹചര്യത്തിൽ തടവുകാർക്ക്​ പരോൾ അനുവദിച്ചിരുന്നു. എന്നാൽ നിശ്​ചിതസമയം കഴിഞ്ഞിട്ടും പലരും മടങ്ങിയെത്താത്തത്​ പ്രശ്​നങ്ങൾ സൃഷ്​ട്ടിച്ചിരുന്നു. ആ സാഹചര്യം ഒഴിവാക്കുന്നതിനാണ്​ ഇപ്പോൾ തന്നെ തടവുകാർക്ക്​ പരിശോധന നടത്തി ജയിലുകൾ കോവിഡ്​ മുക്​തമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള​ പ്രവർത്തനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.