അന്താരാഷ്​ട്ര അപസ്മാര ദിനം ആചരിച്ചു

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്​റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആൻഡ്​ ടെക്‌നോളജിയിലെ ആര്‍. മാധവന്‍ നായര്‍ സൻെറര്‍ ഫോര്‍ കോംപ്രിഹെന്‍സിവ് എപിലെപ്‌സി കെയറി​ൻെറ ആഭിമുഖ്യത്തില്‍ . ഓണ്‍ലൈനായി നടന്ന ചടങ്ങ് ചലച്ചിത്രതാരം അഹാന കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പിന്നണിഗായകന്‍ ജി. വേണുഗോപാല്‍ അതിഥിയായി. കലാപരിപാടികളില്‍ വിജയിച്ചവരുടെ പേരുകള്‍ അഹാന പ്രഖ്യാപിച്ചു. പ്രഫ. ആശാലത രാധാകൃഷ്ണ​ൻെറ നേതൃത്വത്തില്‍ നടന്ന കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങളില്‍ കേരളത്തിനകത്തും പുറത്തുംനിന്നുള്ള കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു. ശ്രീചിത്ര ഡയറക്ടര്‍ പ്രഫ. കെ. ജയകുമാര്‍ അധ്യക്ഷതവഹിച്ചു. ന്യൂറോളജി വിഭാഗം തലവന്‍ പ്രഫ. സഞ്ജീവ് വി. തോമസ്, പ്രഫ. മാത്യു എബ്രഹാം, ഡോ. റാംശേഖര്‍ എന്‍. മേനോന്‍, ഡോ. ജോര്‍ജ് സി. വിളനിലം എന്നിവര്‍ സംസാരിച്ചു. അപസ്മാരം ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണെന്നും പഠനത്തിലോ തൊഴില്‍ ചെയ്യുന്നതിലോ അവര്‍ മറ്റാരെക്കാളും പിന്നിലല്ല എന്നുമുള്ള സന്ദേശമാണ് അന്താരാഷ്​ട്ര അപസ്മാര ദിനം നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.