സി.പി.എമ്മും ബി.ജെ.പിയും ക്ഷേത്രങ്ങളെ തകർക്കാൻ ശ്രമിക്കുന്നു -ശരത്ചന്ദ്ര പ്രസാദ്

തിരുവനന്തപുരം: ഭരണം ഉപയോഗിച്ച് സി.പി.എമ്മും കുപ്രചാരണങ്ങൾ നടത്തി ബി.ജെ.പിയും ദേവസ്വം ബോർഡിനെയും ക്ഷേത്രങ്ങളെയും ആചാരങ്ങളെയും തകർക്കാൻ ശ്രമിക്കുന്നെന്ന് കെ.പി.സി.സി വൈസ്പ്രസിഡൻറ​ും തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട് രക്ഷാധികാരിയുമായ അഡ്വ. ടി. ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു. ബി.ജെ.പി അധികാരത്തിൽ വന്നാൽ ദേവസ്വം ബോർഡിനെ പിരിച്ചുവിട്ട് ഭക്തജനങ്ങളെ ഏൽപ്പിക്കുമെന്ന കെ. സുരേന്ദ്ര​ൻെറ പ്രസ്താവന വസ്തുതകൾ വിലയിരുത്താതെയാണ്. 1252 ക്ഷേത്രങ്ങളുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്വയം പര്യാപ്തമായ ക്ഷേത്രങ്ങൾ 58 എണ്ണം മാത്രമാണ്. ഈ സ്വയംപര്യാപ്തമായ ക്ഷേത്രങ്ങളിലെ വരുമാനംകൊണ്ടാണ് ബാക്കിയുള്ള 1200 ൽപരം ക്ഷേത്രങ്ങളിൽ അന്തിത്തിരി കത്തിക്കുന്നതും ക്ഷേത്രങ്ങളിലെ നിത്യനിദാനച്ചടങ്ങുകൾ നടത്തുന്നതും. കൊച്ചിൻ ദേവസ്വം ബോർഡി​ന്​ കീഴിലെ 408 ക്ഷേത്രങ്ങളിൽ സ്വയം പര്യാപ്തമായത് ആ​െറണ്ണം മാത്രമാണ്. ഇവിടെ 2500 ജീവനക്കാരും 1500 പെൻഷൻകാരുമാണുള്ളത്. 400 ക്ഷേത്രങ്ങൾ നിലനിൽക്കുന്നത് സ്വയംപര്യാപ്തമായ ക്ഷേത്രങ്ങൾ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.