തിരുവനന്തപുരം തഹസിൽദാർ നിയമനത്തിന്​ എതിരെ സംഘ്​പരിവാർ

തിരുവനന്തപുരം: തിരുവനന്തപുരം താലൂക്ക്​ തഹസിൽദാറായി മുസ്​ലിം ഉദ്യോഗസ്ഥനെ നിയമിച്ചതിനെ വർഗീയവത്​കരിച്ച്​ സംഘ്​പരിവാർ സംഘടനകൾ രംഗത്ത്​. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ വിവിധ താലൂക്കുകളിലേക്ക്​ ഇലക്​ടറൽ രജിസ്​ട്രേഷൻ ഒാഫിസർമാരായി (ഇ.ആർ.ഒ) 105 ഉദ്യോഗസ്ഥരെ നിയമിച്ചതി​ൻെറ ഭാഗമായാണ്​ തിരുവനന്തപുരത്തും നിയമനം നടത്തിയത്​. കാസർകോട്​ കലക്​ടറേറ്റിലെ സീനിയർ സൂപ്രണ്ടിനെയാണ്​ ഇൗ സ്ഥലംമാറ്റ പട്ടികയുടെ ഭാഗമായി ലാൻഡ്​ റവന്യൂ കമീഷണർ നിയമിച്ചത്​. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട നടക്കു​േമ്പാൾ വേട്ടക്കളം ഒരുക്കേണ്ടതും ആറാട്ടിന്​ അകമ്പടി സേവിക്കേണ്ടതും തിരുവനന്തപുരം തഹസിൽദാറാണെന്നും അതു പരിഗണിച്ചാണ്​ സർക്കാറുകൾ ഹിന്ദു ഉദ്യോഗസ്ഥരെ മാത്രം ഇൗ തസ്​തികയിൽ നിയമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ഹിന്ദു ​െഎക്യവേദിയാണ്​ രംഗത്തുവന്നത്​. തിരുവനന്തപുരം തഹസിൽദാറായി അഹിന്ദുവിനെ നിയമിച്ചത്​ ഞെട്ടിക്കുന്നതാണ്​. നടപടി അടിയന്തരമായി റദ്ദു ചെയ്‌ത്‌ ഹിന്ദുവായ തഹസിൽദാറെ നിയമിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ​െഎക്യവേദി പ്രസ്​താവനയിൽ അറിയിച്ചു. അതേസമയം, 1957ൽ കേരളം രൂപവത്​കൃതമായ ശേഷം ഇതുവരെ തിരുവനന്തപുരം തഹസിൽദാറായി ഹിന്ദു വിഭാഗത്തിൽനിന്നല്ലാതെ മറ്റൊരുദ്യോഗസ്ഥനെ നിയമിച്ചിട്ടി​ല്ല. ഇത്തരത്തിൽ ഒരു ചട്ടവും നിയമവും നിലവിൽ ഇല്ലെങ്കിലും മാറി വന്ന സർക്കാറുകൾ ഇതിനു മുതിർന്നിട്ടില്ല. വഞ്ചിയൂർ വില്ലേജ്​ ഒാഫിസർ തസ്​തികയും ഇത്തരത്തിൽ 'സംവരണം' ചെയ്യപ്പെട്ടതാണെന്ന ആക്ഷേപം ഉണ്ട്​. ക്ഷേത്ര ഉത്സവത്തിലെ ആറാട്ടിന്​ അടക്കം അകമ്പടി സേവിക്കാനും പള്ളിവേട്ടക്ക്​ ഒരുക്കം ചെയ്യേണ്ടത്​ തഹസിൽദാറായതിനാൽ മറ്റു മതവിഭാഗക്കാർ ഇൗ തസ്​തികയിൽ ചുമതല വഹിക്കേ​െണ്ടന്ന നിലപാട്​ ​ചോദ്യം ചെയ്യാൻ ഇടതു സംഘടനകളും തയാറായിട്ടില്ല. ഇൗ തസ്​തികയിൽ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്​ അസൗകര്യം ഉണ്ടെങ്കിൽ തിരുവനന്തപുരം താലൂക്കിലും ജില്ലയിലും വിവിധ ചുമതല വഹിക്കുന്ന തഹസിൽദാർമാരിൽ ആരെയങ്കിലും ചുമതലപ്പെടുത്താവുന്നതേയുള്ളൂവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.