പൊലീസിൻെറ തിടുക്കം അട്ടിമറി സംശയം ബലപ്പെടുത്തുന്നു -ചെന്നിത്തല തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടും അങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് കാണിക്കുന്ന തിടുക്കം അട്ടിമറി സംശയം ബലപ്പെടുത്തുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഫോറന്‍സിക് പരിശോധനഫലത്തെപ്പോലും തള്ളി, തീപിടിത്തത്തിന് പിന്നിലെ സത്യം മൂടിെവക്കാനും യഥാർഥ കുറ്റവാളികളെ രക്ഷിക്കാനുമാണ് പൊലീസ് ശ്രമിക്കുന്നത്. ഗ്രാഫിക്‌സ് വിഡിയോ ഉണ്ടാക്കി ഫോറന്‍സിക് ഫലത്തെ തള്ളാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്. ഈ പശ്ചാത്തലത്തില്‍ വസ്തുത പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് തീപിടിത്തം അട്ടിമറിയാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. സര്‍ക്കാറിൻെറ അറിവോടെ നടന്ന അട്ടിമറിയാണിത്. മദ്യക്കുപ്പികള്‍ വരെ സുലഭമായി കിട്ടുന്ന സ്ഥലമായി സെക്രേട്ടറിയറ്റ് മാറിയിരിക്കുകയാണ്. നിര്‍ഭയമായി മുന്നോട്ടുപോകാന്‍ അന്വേഷണ ഏജന്‍സികള്‍ തയാറാകണം. ചോദിക്കേണ്ടതുപോലെ ചോദിച്ചാല്‍ തത്ത പറയുന്നതുപോലെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും സത്യം പറയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.