പ്രവചനങ്ങള്‍ക്ക് പിടികൊടുക്കാത്ത തീരദേശവാര്‍ഡുകളിലൂടെ

അമ്പലത്തറ: 20 വര്‍ഷം മുമ്പ്​ രൂപം കൊണ്ട പുത്തന്‍പള്ളി വാര്‍ഡില്‍ ഇക്കുറി പ്രവചനങ്ങള്‍ അസാധ്യമാകും. സി.പി.എമ്മും എസ്.ഡി.പി.ഐയും സ്ഥാനാർഥികളെ നേര​േത്തത​െന്ന പ്രഖ്യാപിച്ച് പ്രചാരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. യു.ഡി.എഫ് ഇതുവരെയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ്​ സ്ഥാനാർഥിയാകുമെന്ന ഉറപ്പില്‍ പ്രചാരണവുമായി ഇവര്‍ക്കൊപ്പം മുന്നോട്ടുപോവുകയാണ്. യു.ഡി.എഫില്‍ ലീഗിന് നൽകിക്കൊണ്ടിരുന്ന സീറ്റ് കഴിഞ്ഞ തവണ കോണ്‍ഗ്രസിന് കൈമാറിയിരുന്നു. ഇത്തവണയും സീറ്റ്് തങ്ങള്‍ക്ക് തന്നെ വേണമെന്ന അവകാശവാദത്തിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ സി.പി.എമ്മി​ൻെറ വനിതാസ്ഥാനാർഥി ഇവിടെ 883 വോട്ടി​ൻെറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. രണ്ടാംസ്ഥാനത്ത് എത്തിയത് എസ്.ഡി.പി.ഐയായിരുന്നു. കഴിഞ്ഞതവണ പട്ടികജാതി വനിതാസംവരണവാര്‍ഡായ മാണിക്യവിളാകം വാര്‍ഡ് ഇത്തവണ ജനറലായി മാറിയതോടെ സി.പി.എം ശ്രമം നടത്തിയെങ്കിലും നിലവിലെ സിറ്റിങ് സീറ്റ് വിട്ടുകൊടുക്കാന്‍ കഴിയി​െല്ലന്ന നിലപാട് ഐ.എന്‍.എല്‍ എടുത്തതോടെ അവർക്കുതന്നെ നല്‍കി. ഐ.എന്‍.എല്ലി​ൻെറ ഏക വാര്‍ഡാണ് മാണിക്യവിളാകം. ഐ.എന്‍.എല്‍ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. യു.ഡി.എഫില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണ് ഇത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ കാര്യത്തില്‍ ഏറക്കുറെ ഉറപ്പായ സാഹചര്യമാണ്. ബി.ജെ.പിക്ക് നിര്‍ണായക സ്വാധീനം ഉള്ള വാര്‍ഡില്‍ ബി.ജെ.പി ആദ്യഘട്ടപട്ടികയില്‍തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. പി.ഡി.പിയും ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞു. 467 വോട്ടി​ൻെറ ഭൂരിപക്ഷത്തിലാണ് ഐ.എന്‍.എല്‍ സ്ഥാനാർഥി ഇവിടെ വിജയിച്ചത്. വള്ളക്കടവ് വാര്‍ഡ് നിലനിര്‍ത്താന്‍ എല്‍.ഡി.എഫ് നിലവിലെ കൗണ്‍സിലറെ തന്നെയാണ് ഇത്തവണയും രംഗത്ത് ഇറക്കിയിരിക്കുന്നത്. തുടര്‍ച്ചയായ നാലാം തവണയാണ് ഇവര്‍ വാര്‍ഡില്‍ നിന്ന്​ ജനവിധി തേടുന്നത്. മുപ്പത് വര്‍ഷമായി യു.ഡി.എഫിലെ ഘടകകക്ഷികള്‍ വിജയിച്ചിരുന്ന വാര്‍ഡ് യു.ഡി.എഫിലെ പടലപ്പിണക്കം മുതലെടുത്ത് 2005 ലെ തെരഞ്ഞടുപ്പിലാണ് എല്‍.ഡി.എഫ് പിടിച്ചെടുക്കുന്നത്. യു.ഡി.എഫില്‍ സീറ്റി​ൻെറ കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ല. ലീഗി​ൻെറ സീറ്റില്‍ കോണ്‍ഗ്രസ് കണ്ണു​െവച്ചതാണ് തര്‍ക്കം നീളാന്‍ കാരണം. 1503 വോട്ടി​ൻെറ ഭൂരിപക്ഷത്തിലാണ് സി.പി.എമ്മി​ൻെറ സ്ഥാനാർഥിയുടെ വിജയം. ഭൂരിപക്ഷം മുസ്​ലിം വോട്ടര്‍മാരാണ്. ബാക്കി ഇൗഴവ, ക്രിസ്ത്യന്‍, പട്ടികജാതി വോട്ടുകളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.