'അറബി ഭാഷയോടുള്ള അവഗണന അവസാനിപ്പിക്കണം'

തിരുവനന്തപുരം: കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ ഇത്തവണയും അറബി ഭാഷ കോഴ്‌സുകൾ ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന്​ കേരള പ്രൈവറ്റ് അറബിക് കോളജ് അസോസിയേഷൻ (കെ.പി.എ.സി.എ). 2014 വരെ അറബി ബിരുദ-ബിരുദാനന്തര കോഴ്‌സുകൾ നടത്തിയ സർവകലാശാല, ഈ വർഷം മുതൽ അവ പുനഃരാരംഭിക്കുമെന്ന് ഉറപ്പുനൽകിയിരുന്നതാണ്​. ഇത്​ പാലിക്കാത്തതുമൂലം ആയിരക്കണക്കിന്‌ വിദ്യാർഥികളുടെ തുടർപഠനം നിഷേധിക്കപ്പെ​െട്ടന്നും യോഗം വിലയിരുത്തി​. പ്രസിഡൻറ്​ ഡോ. എം.എസ്. മൗലവി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം.എ. സമദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹംസ കുഴിവേലി റിപ്പോർട്ട്‌ അവതരിപ്പിച്ചു. എം. ഇമാമുദ്ദീൻ, എ. കബീർ, ഡോ. കെ. എ. വാഹിദ്, ഡോ. എ. മുഹമ്മദ്‌ ബഷീർ, ഷെഫീഖ് മൗലവി, ചന്ദനത്തോപ്പ് ഷിഹാബുദ്ദീൻ മൗലവി, ഡോ. ബഷീർ ആലങ്കോട്, അബൂ സുമയ്യ കായംകുളം, നസീമ അൻസാരി തിരുവനന്തപുരം, മുന്ന നസ്റിൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.