നെടുമങ്ങാട് : കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിനായി നെടുമങ്ങാട് നഗരസഭ ആവിഷ്കരിച്ച കുട്ടികളുടെ കൊട്ടാരം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിന് സമർപ്പിച്ചു. മിനി സ്റ്റേജിൻെറ ഉദ്ഘാടനം കല്ലറ ഗോപൻ നിർവ്വഹിച്ചു. നെടുമങ്ങാട് - ആര്യനാട് റോഡിലെ കാരോട് വളവിൽ 1.25 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാലാക്കിയത്. ജലസമൃദ്ധമായ കാരോട് ചിറ നവീകരിച്ച, പ്രകൃതിക്കിണങ്ങും വിധത്തിൽ 37 സൻെറ് സ്ഥലത്താണ് മനോഹരമായ കൊട്ടാരം പണി പൂർത്തീകരിച്ചിരിക്കുന്നത്. കുട്ടികൾക്കായുള്ള പാർക്ക്, കലാ-കായിക പരിശീലന സൗകര്യങ്ങൾ, ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന കളിയുപകരണങ്ങൾ, പൂന്തോട്ടം, ഓപൺ എയർ ഒാഡിറ്റോറിയം, എഫ്.എം റേഡിയോ സൗകര്യങ്ങൾ, മറ്റ് വിജ്ഞാന വിനോദ സംവിധാനങ്ങൾ എന്നിവയോടു കൂടിയാണ് കുട്ടികളുടെ കൊട്ടാരം യാഥാർഥ്യമായത്. ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കുന്നതിനായി 'ടേക്ക് എ ബ്രേക്ക് ' എന്ന പേരിൽ വിശ്രമമുറിയും സജ്ജമാക്കിയിട്ടുണ്ട്. സി. ദിവാകരൻ എം.എൽ.എ , നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ , വൈസ് ചെയർപേഴ്സൺ ലേഖാ വിക്രമൻ , പി.ഹരികേശൻ, ടി.ആർ. സുരേഷ് , ആർ. മധു, റഹിയാനത്ത് ബീവി, കെ. ഗീതാകുമാരി, ജെ. കൃഷ്ണകുമാർ, അഡ്വ.ആർ. ജയദേവൻ, പാട്ടത്തിൽ ഷെരീഫ്, ടി. അർജുനൻ തുടങ്ങി വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. കാപ്ഷൻ Udkadanam ndd ഫോട്ടോ -കുട്ടികളുടെ കൊട്ടാരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.