ബാബ​രി: സി.ബി.​െഎ അപ്പീൽ നൽകണം -മുഖ്യമന്ത്രി

തിരുവനന്തപുരം: ബാബ​രി മസ്​ജിദ്​ തകർത്ത കുറ്റവാളികൾ ശിക്ഷ അർഹിക്കുന്നെന്നും അവർക്ക്​ പരമാവധി ശിക്ഷ വാങ്ങിനൽകാൻ അന്വേഷണ ഏജൻസിയായ സി.ബി.​െഎക്കും കേന്ദ്ര സർക്കാറിനും ഉത്തരവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾ ശിക്ഷിക്കപ്പെടാതിരിക്കുന്നത് ദൗർഭാഗ്യകരമാണ്​. കടുത്ത നിയമലംഘനമെന്ന്​ സുപ്രീംകോടതി തന്നെ വിശേഷിപ്പിച്ച സംഭവമാണ് ബാബരി ധ്വംസനം. കേവലം ഒരു പള്ളി പൊളിക്കലല്ല. ഗാന്ധി വധം പോലെ രാജ്യത്തെ അഗാധമായി മുറിവേൽപിച്ച, താരതമ്യമില്ലാത്ത കുറ്റകൃത്യമാണത്​. മസ്ജിദ് പൊളിച്ച ഘട്ടത്തിൽ കോൺഗ്രസിനൊപ്പം മുസ്​ലിം ലീഗ് നാല്​ മന്ത്രിസ്​ഥാനവും കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.