അനധികൃത പാർക്കിങ്​: മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: നഗരത്തിൽ അനധികൃത പാർക്കിങ്​ കാരണം വാഹനാപകടങ്ങൾ വർധിക്കുകയാണെന്ന ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണ്ടെത്തലി​ൻെറ പശ്ചാത്തലത്തിൽ സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക്കാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയത്. റിപ്പോർട്ട് നാലാഴ്ചക്കകം സമർപ്പിക്കണം. 2019 ൽ മാത്രം അനധികൃത പാർക്കിങ്ങിനെതുടർന്ന് 37 അപകടങ്ങളാണ് നടന്നത്. 35 പേർക്ക് പരിക്കേറ്റു. പൂജപ്പുര സ്വദേശി വിജയകുമാരൻ നായർ സമർപ്പിച്ച പരാതിയിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.