അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ അറബി ഭാഷാ പഠനത്തിനും സൗകര്യമൊരുക്കണം -കെ.എ.എം.എ

കടയ്ക്കൽ: ഭാഷാധ്യാപക പരിശീലന കോഴ്സായ ഡിപ്ലോമ ഇൻ എലിമൻെററി എജുക്കേഷൻ (ഡി.എൽ.എഡ്) പ്രൈമറി തലത്തിലുള്ള രണ്ട് വർഷ അധ്യാപക പരിശീലന കോഴ്സായി പരിഷ്കരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകളിലെയും അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ അറബിക് ഓപ്ഷൻ കൂടി ആരംഭിക്കുന്നതിനും നിലവിലുള്ള സൻെററുകളിൽ സീറ്റുകൾ വർധിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രൈമറി തലത്തിന് മാത്രമായി ഭാഷാധ്യാപക പരിശീലന കോഴ്സ് കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. ആയിരക്കണക്കിന് പഠിതാക്കൾ ഈ കോഴ്സിൽ ചേരാൻ യോഗ്യരായി ഉണ്ട്. വർഷം തോറും ഉണ്ടാകുകയും ചെയ്യും. എന്നാൽ, സംസ്ഥാനത്ത് ഭാഷാധ്യാപക ഡി.എൽ.എഡ് സൻെററുകളും സീറ്റുകളും വളരെ കുറവാണ്. അറബിക്കിന് സംസ്ഥാനത്ത് മൂന്ന് സൻെററുകൾ മാത്രമേ ഉള്ളൂ. മൂന്നിലും കൂടി 150 സീറ്റുകളേ നിലവിലുള്ളൂ. അറബിക് ഓപ്ഷനുള്ള ബി.എഡ് സൻെററുകൾ കുറവാണ്. കേരള സർവകലാശാലയിൽ ആകെ 10 സീറ്റുകൾ മാത്രമാണ് നിലവിലുള്ളത്. ആയിരക്കണക്കിന് വിദ്യാർഥികൾ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി ബി.എഡിന് പോകാൻ അവസരമില്ലാതെ വിഷമിക്കുകയാണ്. ആയതിനാൽ സംസ്ഥാനത്തെ എല്ലാ ഗവൺമൻെറ് ബി.എഡ് കോളജുകളിലും അറബിക് ഓപ്ഷനുകൾ കൂടി അനുവദിക്കണമെന്നും നിലവിലുള്ള സൻെററുകളിൽ സീറ്റുകൾ വർധിപ്പിക്കണമെന്നും സംസ്ഥാന പ്രസിഡൻറ് എ.എ. ജാഫർ, ജന. സെക്രട്ടറി എം. തമീമുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.