സ്വീകരണം നല്‍കി

വെള്ളറട: കെ.പി.സി.സി സെക്രട്ടറിമാരായി ​െതരഞ്ഞെടുക്കപ്പെട്ട ആര്‍. വത്സലന്‍, അന്‍സജിത റസല്‍ എന്നിവര്‍ക്ക് . കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻറ്​ അജയന്‍ അധ്യക്ഷത വഹിച്ചു. യോഗം ഡി.സി.സി പ്രസിഡൻറ്​ നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡൻറ്​ അഭിലാഷ് ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി കെ.ജി. മംഗള്‍ ദാസ്, വെള്ളറട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ്​ വിജയചന്ദ്രന്‍, കിളിയൂര്‍ മണ്ഡലം പ്രസിഡൻറ്​ എസ്.ആര്‍. അശോകന്‍, യു.ഡി.എഫ് കണ്‍വീനര്‍ ദസ്തഗീര്‍, ഡി.സി.സി മെംബര്‍ ജയചന്ദ്രന്‍, കെ.വി. രാജേന്ദ്രന്‍, ബാലരാജ്, വൈസ് പ്രസിഡൻറ്​ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.