വാട്​സ്ആപ് കൂട്ടായ്മ ചികിത്സസഹായം നല്‍കി

പാറശ്ശാല: മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് വാട്​സ്ആപ് കൂട്ടായ്മ നിർധന കുടുംബാംഗമായ അഞ്ചുവയസ്സുകാരന് ചികിത്സസഹായം നല്‍കി. ധനുവച്ചപുരം എന്‍.കെ.എം.ബി.എച്ച്.എസിലെ 1996-97 ലെ പൂർവ വിദ്യാർഥികളുടെ വാട്​സ്ആപ് കൂട്ടായ്മയാണ് പരശുവയ്ക്കല്‍ മേലേ കിടാരക്കുഴി പുതുവല്‍പുത്തന്‍വീട്ടില്‍ സുനില്‍-ജിൻറു ദമ്പതികളുടെ മകൻ ഷാജുവിന്​​ (അഞ്ച്​) ചികിത്സസഹായം നൽകിയത്. കരള്‍രോഗബാധിതനായ കുട്ടിക്ക് കരള്‍ പകുത്തുനൽകാന്‍ മാതാവുണ്ടെങ്കിലും 40 ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. വാട്സ്ആപ് കൂട്ടായ്മയിലെ അംഗങ്ങള്‍ 50,000 രൂപ കുടുംബത്തിന് ഈ സ്‌കൂളിലെ മുന്‍ അധ്യാപകനായ മോസസി​ൻെറയും മുന്‍ വിദ്യാർഥിയായ ഫാ. ജയകുമാറി​ൻെറയും സാന്നിധ്യത്തില്‍ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.