സ്കൂട്ടർ നിർത്തി സംസാരിച്ചുനിന്നയാൾ കാറിടിച്ചു മരിച്ചു

*മൂന്നുപേർക്ക് പരിക്ക് പരവൂർ: വഴിയരികിൽ സ്കൂട്ടർ നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടുനിന്നയാൾ കാറിടിച്ചു മരിച്ചു. പരവൂർ കോങ്ങാൽ വിളയിൽ തെക്കതിൽ വീട്ടിൽ കബീറാണ് (40) മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോടെ പൊഴിക്കരയിൽ ​െവച്ചായിരുന്നു അപകടം. കൊല്ലത്തേക്ക് പോയ കാർ നിയന്ത്രണം വിട്ട് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാർ മറ്റൊരു ബൈക്കിലും ഇടിച്ചു. ബൈക്കിൽ യാത്ര ചെയ്ത മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കബീറിൻെറ ഭാര്യ മുബീന. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ. പരവൂർ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.