അറസ്​റ്റിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു

നേമം: കഴിഞ്ഞദിവസം കരുമത്ത് നിന്ന് നേമം ​െപാലീസ് അറസ്​റ്റ്​ ചെയ്ത പ്രതിക്ക് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കരുമം സ്വദേശിയായ യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്. കരുമത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും സംഘർഷത്തിൽ എത്തുകയും ചെയ്തിരുന്നു. രണ്ടുവിഭാഗക്കാരും പൊലീസിൽ വെവ്വേറെ പരാതികൾ നൽകുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ഇവിടെനിന്ന് ഒരാളെ പൊലീസ് അറസ്​റ്റ്​ ചെയ്തത്. അറസ്​റ്റിലായ പ്രതിയെ വൈദ്യപരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ സെൻട്രൽ ജയിലിലെ പ്രത്യേക കോവിഡ് വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.