കെ.പി. കുമാരൻ ചലച്ചിത്രമേള ഇന്നുമുതൽ

തിരുവനന്തപുരം: കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലെ ഏറ്റവും മുതിർന്ന ചലച്ചിത്രകാരനായ കെ.പി. കുമാരനെ ആദരിക്കുന്നതിന്​ ഫിലിം സൊസൈറ്റി ഫെഡറേഷൻ കേരള ഘടകം സംഘടിപ്പിക്കുന്ന ചലച്ചിത്ര മേള ശനിയാഴ്ച മുതൽ ഒക്ടോബർ ഒന്നുവരെ നടക്കും. അതിഥി, കാട്ടിലെ പാട്ട്, രുഗ്മിണി, തോറ്റം, ആകാശ ഗോപുരം, എം.ടി. വാസുദേവൻ നായർ (ഡോക്യുമൻെററി) എന്നീ ആറ്​ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെ ആമുഖങ്ങളോടെയാവും ഓരോ ചിത്രവും തുടങ്ങുക. Ffsikeralam ഫേസ് ബുക്ക് പേജിൽ എല്ലാദിവസവും വൈകുന്നേരം 6.30ന്‌ പ്രദർശനങ്ങൾ ലഭ്യമാകും. https://m.facebook.com/FFSI-keralam-110917050619345/posts/?ref=bookmarks&mt_nav=0 https://m.facebook.com/groups/232323284722115/?ref=group_browse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.