നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ

തിരുവനന്തപുരം: നഗരത്തില്‍ അടഞ്ഞുകിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച്​ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്​ടാവ് ഒാട്ടോ ജിതിൻ എന്ന ജിതിന്‍ റൊണാള്‍ഡ് (20) മെഡിക്കൽ കോളജ് പൊലീസി​ൻെറ പിടിയിലായി. ഉള്ളൂർ ഗ്രാമം ഭാഗത്ത് ഒരുവീട് കുത്തിത്തുറന്ന്​ സ്വര്‍ണവും പണവും കവര്‍ന്ന കേസിലും പോങ്ങുംമൂട് ജങ്​ഷന് സമീപം കിന്‍ഡര്‍ ഗാര്‍ഡന്‍ പൊളിച്ച്​ മോഷണം നടത്തിയ കേസിലുമാണ് ജിതിനെ അറസ്​റ്റ്​ ചെയ്തത്. പകല്‍ സമയങ്ങളില്‍ പൂട്ടിക്കിടക്കുന്ന വീടുകള്‍ നോക്കി​െവച്ചശേഷം രാത്രിയില്‍ ഒരുസംഘമായി വന്ന് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഈ കേസിലെ കൂട്ടുപ്രതികളെ നേരത്തേതന്നെ മെഡിക്കൽ കോളജ് പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു. മെഡിക്കല്‍ കോളജ് പരിധിയില്‍ മോഷണം നടത്തിയിരുന്ന അതേ കാലയളവില്‍തന്നെ വഞ്ചിയൂര്‍ സ്​റ്റേഷന്‍ പരിധിയിലും ഇയാളുടെ നേതൃത്വത്തില്‍ മോഷണങ്ങള്‍ നടത്തിയിരുന്നു. മെഡിക്കൽ കോളജ്, വഞ്ചിയൂര്‍ തുടങ്ങി സിറ്റിയിലെ വിവിധ സ്​റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. മോഷണത്തിലൂടെ ലഭിക്കുന്ന പണം മദ്യത്തിനും മയക്കുമരുന്നിനും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. മെഡിക്കൽ കോളജ് എസ്.എച്ച്.ഒ ഹരിലാല്‍, എസ്.ഐ പ്രശാന്ത്, എസ്.സി.പി രഞ്ജിത്, സി.പി. പ്രതാപന്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്​റ്റിനും നേതൃത്വം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.