എം.എൽ.എ ഒാഫിസിലേക്ക്​ ഡി.വൈ.എഫ്.ഐ ​ മാർച്ച്

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്നവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ എം.എൽ.എ ഒാഫിസിലേക്ക് മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ്​ എസ്. സതീഷ് അധ്യക്ഷതവഹിച്ചു. ജോ.സെക്രട്ടറി വി. കെ. സനോജ്, ജില്ല സെക്രട്ടറി അൻഷാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോളമൻ സിജു, എൽ. ആദർശ്, എൻ.ജി. സുജിത്ത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.