കർഷകസംഘം വഴിയോര ചന്തകൾ ഒരുക്കും

തിരുവനന്തപുരം: സുഭിക്ഷ കേരളം പദ്ധതി ഏറ്റെടുത്ത കേരള കർഷകസംഘം സംസ്ഥാനത്ത്​ രൂപം കൊടുത്ത മൂവായിരത്തോളം കർഷക കൂട്ടായ്​മ വഴി നാടൻ പച്ചക്കറികൾ വഴിയോര ചന്തകൾ വഴി വിതരണം ചെയ്യും. സംസ്ഥാനത്ത്​ കാർഷികോൽപാദന രംഗത്ത്​ വലിയ വർധനയാണ്​ ഉണ്ടായിട്ടുള്ളത്​. ഇത്തരം ഒാണച്ചന്തകൾ വഴി വിപണിയിൽ ആശ്വാസവില ലഭ്യതക്ക്​ സഹായമാകുമെന്നും കർഷകവിപണിയിലെത്തി വിഷരഹിത പച്ചക്കറികൾ വാങ്ങി കർഷകരെ സഹായിക്കാൻ മുഴുവനാളുകളും മുന്നോട്ടു വരണമെന്നും കേരള കർഷകസംഘം സംസ്ഥാന സെ​ക്രട്ടറി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.