ടൈപിസ്​റ്റ്​ ഉദ്യോഗാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: കമ്പ്യൂട്ടര്‍വത്​കരിച്ച വകുപ്പുകളിലെ ടൈപിസ്​റ്റ്​ തസ്​തിക പുനർവിന്യസിക്കാനുള്ള സർക്കാർതീരുമാനം ഭാവി അനിശ്ചിതത്വത്തിലാക്കുമെന്ന്​ ഉദ്യോഗാർഥികൾ. സംസ്ഥാനത്തെ കമേഴ്​സ്യല്‍ ഇൻസ്​റ്റിറ്റ്യൂട്ട്​, എച്ച്​.എസ്​.സി, പോളിടെക്​നിക് എന്നിവിടങ്ങളിൽനിന്ന്​ പതിനായിരക്കണക്കിന്​ ആളുകളാണ്​ പഠിച്ചിറങ്ങുന്നത്​. സര്‍ക്കാര്‍സംവിധാനത്തില്‍ ടൈപിസ്​റ്റ്​ തസ്തികയുടെ പേര്‌ കമ്പ്യൂട്ടര്‍ അസിസ്​റ്റൻറ്​ എന്ന്‌ മാറ്റാനുള്ള 10ാം ശമ്പള കമീഷന്‍ ശിപാര്‍ശ ഇതുവരെ നടപ്പാക്കിയിട്ടില്ല. പരിഷ്കരിച്ച സിലബസ്‌ പ്രകാരം കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടിയ ഉദ്യോഗാർഥികളാണ്​ ഇവിടങ്ങളില്‍നിന്ന്​ പഠിച്ചിറങ്ങുന്നത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.