ശിവഗിരിയിൽ ശ്രീനാരായണഗുരു സമാധി ദിനാചരണം

വർക്കല: ശ്രീനാരായണഗുരു സമാധി ദിനാചരണം ശിവഗിരി മഠത്തിൽ ആചരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ മഠത്തിലെ സന്യാസിമാർ മാത്രമാണ് ചടങ്ങുകളിലും പൂജകളിലും പങ്കെടുത്തത്. രാവിലെ മുതൽ തന്നെ പ്രത്യേക പൂജകളും പ്രാർഥനകളും ഉണ്ടായിരുന്നു. പുലർച്ച സമാധിമണ്ഡപത്തിൽ വിശേഷാൽ പൂജയും ഗുരു കൃതികളുടെ പാരായണവും നടന്നു. ഉച്ചക്ക് 2.30ന് പർണശാലയിലെ പ്രത്യേക പൂജയും പ്രാർഥനയും നിർവഹിച്ച ശേഷം പൂർണ കലശപൂജക്ക് തുടക്കമായി. ശ്രീനാരായണ ധർമസംഘം ട്രസ്​റ്റ്​ ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പൂർണ കലശവും വഹിച്ചുകൊണ്ട് ശാരദാമഠം, വൈദികമഠം, ബോധാനന്ദ സ്വാമിയുടെ സമാധി മണ്ഡപം എന്നിവിടങ്ങളിൽ പ്രദക്ഷിണം ​െവച്ച്​ സമാധി മണ്ഡപത്തിലെത്തി. ശ്രീനാരായണ ധർമസംഘം ട്രസ്​റ്റ്​ പ്രസിഡൻറ്​ സ്വാമി വിശുദ്ധാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ, ഗുരുധർമ പ്രചാരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, മുൻ ട്രഷറർ സ്വാമി വിശാലാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി നിത്യ സ്വരൂപാനന്ദ, സ്വാമി നിവേദാനന്ദ എന്നിവരും അനുഗമിച്ചു. സമാധിമണ്ഡപത്തിലെ പൂജകൾക്ക് സ്വാമി വിശുദ്ധാനന്ദ നേതൃത്വം നൽകി. kalasa pooja @varkala.jpg ഫോട്ടോകാപ്ഷൻ ശ്രീനാരായണഗുരു സമാധി ദിനാചരണത്തി​ൻെറ ഭാഗമായി ശിവഗിരി മഠത്തിലെ പർണശാലയിൽനിന്ന്​ പൂർണ കലശവുമായി ധർമസംഘം ട്രസ്​റ്റ്​ ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും മറ്റ് സന്യാസിമാരും സമാധി മണ്ഡപത്തിലേക്ക് governor at sivagiri ശ്രീനാരായണഗുരു സമാധി ദിനത്തിൽ ശിവഗിരിയിലെത്തിയ ഗവർണർ മുഹമ്മദ് ആരിഫ് ഖാനും ഭാര്യയും സമാധി മണ്ഡപത്തിൽ പ്രണാമമർപ്പിക്കുന്നു. സമീപം ശ്രീനാരായണ ധർമസംഘം ട്രസ്​റ്റ്​ പ്രസിഡൻറ്​ സ്വാമി വിശുദ്ധാനന്ദ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.