ഒാപൺ യൂനിവേഴ്സിറ്റി യഥാർഥ പ്രശ്നങ്ങളിൽനിന്നുള്ള ഒളിച്ചോട്ടം ^ഫ്രറ്റേണിറ്റി

ഒാപൺ യൂനിവേഴ്സിറ്റി യഥാർഥ പ്രശ്നങ്ങളിൽനിന്നുള്ള ഒളിച്ചോട്ടം -ഫ്രറ്റേണിറ്റി തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ മുൻഗണനാക്രമത്തിൽ അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങൾ പരിഹരിക്കാതെ ഒാപൺ യൂനിവേഴ്സിറ്റി സ്ഥാപിക്കാനുള്ള നീക്കം യഥാർഥ പ്രശ്നങ്ങളിൽനിന്നുള്ള ഒളിച്ചോട്ടമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മൻെറ്​ സംസ്ഥാന സെക്രട്ടേറിയറ്റ്. റെഗുലർ കോളജുകളിൽ ഉപരിപഠനം നടത്താൻ കഴിവും യോഗ്യതയുമുള്ള വിദ്യാർഥികളാണ് നിലവിൽ വിവിധ സർവകലാശാലകൾക്ക് കീഴിൽ വിദൂരവിദ്യാഭ്യാസം വഴി ഉപരിപഠനം നടത്തുന്നത്. മതിയായ കോഴ്സുകളുടെയും കോളജുകളുടെയും അപര്യാപ്തതമൂലം 'റെഗുലർ വൃത്ത'ത്തിൽനിന്ന് പുറന്തള്ളപ്പെട്ട ഇത്തരം വിദ്യാർഥികളെ ഒാപൺ സർവകലാശാലയിലേക്ക് എത്തിക്കുന്നത്​ അനീതിയാണ്. സംസ്ഥാന പ്രസിഡൻറ്​ ഷംസീർ ഇബ്രാഹീം അധ്യക്ഷതവഹിച്ച​ു. കെ.എസ്. നിസാർ, മഹേഷ് തോന്നയ്ക്കൽ, കെ.എം. ഷെഫ്രിൻ, നജ്ദ റൈഹാൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.