തിരുവനന്തപുരം: ശ്രീനാരായണഗുരു രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ ഗുരുവിൻെറ 93ാമത് മഹാസമാധി ദിനാചാരണം 21ന് രാവിലെ 6.25 നുള്ള പ്രഭാതപൂജക്കൾക്കുശേഷം ഗുരുമന്ദിരത്തിൽ തുടങ്ങുന്ന അഖണ്ഡനാമ ജപയജ്ഞത്തോടെ ആരംഭിക്കും. മഹാസമാധിപൂജകൾ ക്ഷേത്രതന്ത്രി സുദർശനൻ ചന്ദ്രമംഗലത്തിൻെറയും ക്ഷേത്രം മേൽശാന്തി ജി സഞ്ജിത്ദായനന്ദൻെറയും മുഖ്യകാർമികത്വത്തിൽ നടക്കും. ഗുരുദേവകൃതികളുടെ പാരായണം, ഗുരുദേവ കീർത്തനങ്ങളുടെ ആലാപനം എന്നിവയും നടക്കും. കോവിഡ് 19ൻെറ പശ്ചാത്തലത്തിൽ നിലവിലുള്ള സർക്കാർ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും പൂജകളും ചടങ്ങുകളും നടത്തുക. ഭക്തജനങ്ങളുടെ പ്രവേശനം പൂർണ നിയന്ത്രണത്തിലായിരിക്കും. ഉച്ചക്ക് ഒന്നിന് കഞ്ഞിവിതരണം നടക്കും. വൈകുന്നേരം 3.30ന് ആരംഭിക്കുന്ന മഹാസമാധിപൂജകൾ നാലോടെ അവസാനിക്കുമെന്ന് ക്ഷേത്രസമാജം സെക്രട്ടറി എസ്. സതീഷ്ബാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.