സന്നദ്ധപ്രവർത്തകർക്ക്​ സർട്ടിഫിക്കറ്റ്​

തിരുവനന്തപുരം: കോവിഡ്​ പ്രത​ിരോധവുമായി ബന്ധപ്പെട്ട്​ പൊലീസിനെ​ സഹായിക്കാനായി നിയോഗിക്കുന്ന സന്നദ്ധപ്രവർത്തകർക്ക്​ അവരുടെ കഴിവും പരിചയസമ്പത്തും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന്​ മുഖ്യമ​​ന്ത്രി. കോവിഡുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി പൊലീസിന് ധാരാളം സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്. ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും സ്വയം മുന്നോട്ടുവരണം. സാമൂഹികഅകലം പാലിക്കല്‍, മാസ്ക്കി‍ൻെറ ശരിയായ ഉപയോഗം, രോഗപരിശോധനക്ക്​ സ്വയം മുന്നോട്ടുവരേണ്ടതി‍ൻെറ ആവശ്യകത എന്നിവ പ്രചരിപ്പിക്കുന്ന അടുത്ത കാമ്പയിന്‍ പൊലീസി​ൻെറ നേതൃത്വത്തില്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.