പഴയ രാഷ്​ട്രീയ കൂട്ടുകെട്ട്​ അയവിറക്കി ഉമ്മൻ ചാണ്ടിയും സി. ദിവാകരനും - ചെന്നിത്തലയുടെ 'സഭയിലെ പോരാട്ടം' പ്രകാശനം ചെയ്​തു

തിരുവനന്തപുരം: അടിയന്തരാവസ്​ഥക്കാലത്തെ രാഷ്​ട്രീയ കൂട്ടുകെട്ട്​ അയവിറക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സി.പി.​െഎ നേതാവ്​ സി. ദിവാകരൻ എം.എൽ.എയും. പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തലയുടെ നിയമസഭ വാക്കൗട്ട്​ പ്രസംഗങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച 'സഭയിലെ പോരാട്ടം' പുസ്തക ​പ്രകാശന ചടങ്ങിലാണ്​ ഇരുവരും പഴയ രാഷ്​ട്രീയ ബന്ധങ്ങൾ ഒാർമപ്പെടുത്തിയത്​. തലസ്​ഥാനത്ത്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്ര​ൻെറ അധ്യക്ഷതയിൽ ക​േൻറാൺമൻെറ്​ ഹൗസിലും എം.കെ. മുനീറി​ൻെറ അധ്യക്ഷതയിൽ കോഴിക്കോട്ടും ആയിരുന്നു ഒാൺലൈൻ ചടങ്ങ്​​. ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രത്യേക സാഹചര്യം ഉടലെടുത്തപ്പോൾ അന്ന്​ ഭരിച്ചിരുന്ന ഇന്ദിര ഗാന്ധിക്ക്​ പിന്തുണ പ്രഖ്യാപിച്ച​ സി.പി.​െഎയുടെ നിലപാട്​ ധീരവും സ്വാഗതാർഹവുമായിരു​െന്നന്ന്​ പുസ്​തകം പ്രകാശനം ചെയ്​ത ഉമ്മൻ ചാണ്ടി വ്യക്​തമാക്കി. ജനാധിപത്യവും മതേതരത്വവും ജനക്ഷേമവും പുലരാൻ ആഗ്രഹിക്കുന്നവർ വീണ്ടും യോജിക്കേണ്ട സമയമാണിത്​. ആരോഗ്യകരമായ ചർച്ചയാണ്​ ജനാധിപത്യത്തിൽ വേണ്ടത്​. നിയമസഭയിൽ നടക്കുന്ന അത്തരം ചർച്ചകളെ ഭയപ്പെടേണ്ട കാര്യമില്ല. താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരേവിഷയത്തിൽ ഏഴ്​ അടിയന്തര പ്രമേയങ്ങൾക്ക്​ ചട്ടങ്ങൾ കണക്കിലെടുക്കാതെ അനുമതി നൽകിയത്​ അതിനാലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസും കമ്യൂണിസ്​റ്റ്​ പാർട്ടിയും അടുത്തിടപെട്ടിട്ടുണ്ടെന്ന്​ പുസ്​തകം സ്വീകരിച്ച്​ സംസാരിച്ച സി. ദിവാകരൻ ഒാർമ​െപ്പടുത്തി. ചിറയിൻകീഴ്​ ലോക്​സഭ സീറ്റിൽനിന്ന്​ വയലാർ രവി മത്സരിച്ചപ്പോൾ അവിടുത്തെയും എ.കെ. ആൻറണി കഴക്കൂട്ടത്തുനിന്ന്​ നിയമസഭയിലേക്ക്​ മത്സരിച്ചപ്പോൾ അവിടുത്തെയും ചുമതലക്കാരൻ താനായിരുന്നു. അക്കാലത്താണ്​ കോൺഗ്രസ്​ നേതാക്കളുമായി കൂടുതൽ അടുപ്പം ഉണ്ടായത്​. അത്​ നല്ല ഒാർമകളാണെന്നും അദ്ദേഹം വ്യക്​തമാക്കി. പ്രതിപക്ഷത്തിന്​ പക്വതയാർന്ന ഉപദേശങ്ങൾ നൽകിയിട്ടുള്ളയാളാണ്​​ സി. ദിവാകരനെന്ന്​ നന്ദി പറഞ്ഞ രമേശ്​ ചെന്നിത്തലയും ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.