കിളിമാനൂർ: പള്ളിക്കൽ കൊക്കോട്ടുകോണം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈ ചാരിറ്റബിൾ ട്രസ്റ്റ് കാഞ്ഞിരപ്പള്ളിയിലുള്ള നിർധന കുടുംബത്തിന് 6,31,500 രൂപയുടെ ധനസഹായം കൈമാറി. രണ്ടുമാസം മുമ്പ് സൗദിയിൽ ഹൃദയാഘാതംമൂലം മരിച്ച കഞ്ഞിരപ്പള്ളി സ്വദേശി കൊച്ചുണ്ണി സുലൈമാൻെറ കുടുംബത്തിനാണ് ധനസഹായം കൈമാറിയത്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബത്തിൻെറ ആശ്രയവും പ്രതീക്ഷയുമായിരുന്നു സുലൈമാൻ. നാട്ടിൽ അവധിക്ക് വന്ന് മടങ്ങി ആറുമാസം പിന്നിടുേമ്പാഴായിരുന്നു മരണം. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം വാടകവീട്ടിലാണ് താമസിക്കുന്നത്. സ്കൈ ചാരിറ്റബിൾ ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗം ഷാനവാസ് തോട്ടത്തിലിൻെറ നേതൃത്വത്തിൽ സൗദിയിൽ സുലൈമാൻ ജോലി ചെയ്തിരുന്ന കമ്പനിയിലെ ജീവനക്കാരടക്കം സ്വരൂപിച്ച തുകയാണ് കൈമാറിയത്. സ്കൈ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ആലുംമൂട്ടിൽ അസബറിൻെറയും ജനറൽ സെക്രട്ടറി അൻവർ പള്ളിക്കലിൻെറയും നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ എത്തിയാണ് തുക നൽകിയത്. പി.സി. ജോർജ് എം.എൽ.എ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഷക്കീല നാസർ, വാർഡ് മെംബർ ബീന, ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ നൗഷാദ് കൊടിയിൽ, റിയാസ് തോട്ടത്തിൽ, ജിയാസ്, സുദീർ ഖാൻ, ട്രഷറർ ബദർ സമാൻ എന്നിവരും പങ്കെടുത്തു. കുടുംബ സഹായ ഫണ്ട് വിദേശത്ത് നിന്ന് സ്വരൂപിക്കുന്നതിന് ഫർഷാദ്, തോമസ്, അഖിൽ, രാജേഷ്, ജിതിൻ, അഷ്റഫ് മാറഞ്ചേരി, ഭാർഗവൻ പിള്ള, രാഹുൽ ഗോപാൽ, ലതീഫ്, മനു, സാലിഹ് മുസ്തഫ എന്നിവരാണ് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.