സ്കൂൾ നവീകരണം: വിജിലൻസ് അന്വേഷണം വേണം ^യൂത്ത് കോൺഗ്രസ്

സ്കൂൾ നവീകരണം: വിജിലൻസ് അന്വേഷണം വേണം -യൂത്ത് കോൺഗ്രസ് ബാലരാമപുരം: ബാലരാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കവാടവും മതിലും നിർമിച്ചതിൽ അഴിമതിയുണ്ടെന്ന്​ യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അഫ്‌സൽ ബാലരാമപുരം ആരോപിച്ചു. റോഡ് നിർമാണത്തിന്​ ഹൈവേ അതോറിറ്റി മാസങ്ങൾക്ക് മുമ്പ്​ സ്‌കൂളി​ൻെറ മുൻഭാഗത്തെ മതിൽ പൊളിക്കുകയും അവർതന്നെ താൽക്കാലിക മതിൽ നിർമിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, ചുറ്റുമതിൽ നിർമിക്കുന്നതിന്​ ജില്ല പഞ്ചായത്ത് 18 ലക്ഷത്തോളം രൂപ വകയിരുത്തി. സ്​കൂളി​ന്​ മുന്നിലെ കവാടം നിർമിച്ചതും ചെറിയ അറ്റകുറ്റപ്പണി നടത്തിയതുമൊഴിച്ചാൽ പല ഭാഗത്തെയും ചുറ്റുമതിൽ നിർമിച്ചിട്ടില്ല. ഹൈവേ അതോറിറ്റി നിർമിച്ച മുൻഭാഗത്തെ മതിലിന് മതിയായ ഉയരമോ സുരക്ഷയോ ഇല്ല. ഇതിനായി വകയിരുത്തിയ 18 ലക്ഷം രൂപയുടെ നിർമാണത്തിൽ അഴിമതി നടന്നെന്ന്​ വ്യക്തമാണ്. ആധുനിക ശുചിമുറിക്കായി അഞ്ചുലക്ഷം രൂപ നീക്കിവെച്ചിരുന്നു. എന്നാൽ, പഴയ ശുചിമുറി നവീകരിച്ചതല്ലാതെ ഇ-ടോയ്‌ലറ്റ് നിർമിച്ചില്ല. നിർമാണ പ്രവൃത്തികൾ സംബന്ധിച്ച്​ വിജിലൻസ് അന്വേഷണം വേണമെന്നും അഫ്സൽ പഞ്ചായത്ത് ഡയറക്ടർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.