നിയന്ത്രണങ്ങളില്ല; കോവിഡ്​ രോഗികൾ വർധിക്കുന്നു​

നെയ്യാറ്റിൻകര: നിയന്ത്രണങ്ങൾ ഇല്ലാതായ​േതാടെ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ കോവിഡ് പോസിറ്റിവ് രോഗികളുടെ എണ്ണം വർധിക്കുന്നു. രോഗികളുടെ എണ്ണം വർധിക്കുന്ന സ്​ഥലങ്ങളിൽ പോലും കണ്ടെയ്ൻമൻെറ്​ സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നില്ല. രോഗം കൂറഞ്ഞിരുന്നപ്പോൾ സ്വീകരിച്ചിരുന്ന കർശന നടപടികൾ രോഗ വ്യാപനമുണ്ടായിരിക്കെ നടപ്പാക്കാത്ത സാഹചര്യമാണ്​. കണ്ടെയ്​ൻമൻെറ്​ സോണുകൾ നിശ്ചയിക്കുന്നത്​ പലപ്പോഴും അശാസ്​ത്രീയമാണെന്ന ​ആക്ഷേപവും ഉയരുന്നു. നിയന്ത്രണങ്ങൾ അയഞ്ഞതോടെ സമ്പർക്കപ്പട്ടികയിൽപെട്ടവരടക്കം പുറത്തിറങ്ങുന്ന സ്​ഥിതിയാണ് പല സ്​ഥലങ്ങളിലും. ടെസ്​റ്റ്​ നടത്തിയാൽ പോസിറ്റിവാകുമെന്ന്​ ഭയന്ന്​ പലരും ടെസ്​റ്റിന് തയാറാകുന്നുമില്ല. പനിയും മറ്റ്​ രോഗലക്ഷണങ്ങളുമുള്ളവർ ആ​ശുപത്രിയിൽ പോകാതെ സ്വയം ചികിത്സ നടത്തുന്ന സാഹചര്യമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.