യുവാവി​െൻറ മൃതദേഹം സുഹൃത്തി​െൻറ വീട്ടിലെ കിണറ്റില്‍ ക​െണ്ടത്തി

യുവാവി​ൻെറ മൃതദേഹം സുഹൃത്തി​ൻെറ വീട്ടിലെ കിണറ്റില്‍ ക​െണ്ടത്തി വെള്ളറട: രണ്ടുദിവസമായി കാണാനില്ലാതിരുന്ന യുവാവിൻെറ മൃതദേഹം സുഹൃത്തി​​ൻെറ വീട്ടിലെ കിണറ്റില്‍ ക​െണ്ടത്തി. കീഴാറൂര്‍ ഇടപ്പറക്കോണം മേക്കുംകര പുത്തന്‍വീട്ടില്‍ വിൻസ​ൻറി​ൻെറ മകന്‍ ഷാജിയുടെ (30) മൃതദേഹമാണ് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കൂട്ടുകാരന്‍ സുരേഷി​ൻെറ വീട്ടുവളപ്പിലെ കിണറ്റില്‍നിന്ന്​ കിട്ടിയത്. കിണറ്റിലെ വെള്ളത്തിലെ ദുര്‍ഗന്ധത്തെതുടർന്ന്​ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു. ആര്യങ്കോട് പൊലീസി​​ൻെറ നേതൃത്വത്തില്‍ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കിണറ്റില്‍ ഷാജിയുടെ മൃതദേഹം കണ്ടതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. shage(30) vlda ചിത്രം: കിണറ്റില്‍ മരിച്ചനിലയില്‍ ക​െണ്ടത്തിയ ഷാജി (30)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.