നെടുമങ്ങാട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂളില്‍ നിര്‍മിച്ച ഹൈടെക് മന്ദിരത്തിൻെറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ചു. മന്ത്രി സി. രവീന്ദ്രനാഥ് വിഡിയോ കോണ്‍ഫറന്‍സില്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സര്‍ക്കാറിൻെറ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് ഉദ്ഘാടനം നടന്നത്. കിഫ്ബിയുടെ സഹായത്തോടെ അഞ്ചുകോടി രൂപ ചെലവഴിച്ചാണ് സ്കൂളിലെ ഹൈടെക് മന്ദിരം നിര്‍മിച്ചത്. സ്കൂളില്‍ സംഘടിപ്പിച്ച പ്രത്യേക യോഗം സി. ദിവാകരന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ സര്‍വതല സ്പര്‍ശിയായ നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തിവരുന്നതെന്ന് എം.എല്‍.എ പറഞ്ഞു. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, മള്‍ട്ടിമീഡിയ തിയറ്റര്‍ സമുച്ചയം, ഹൈടെക് ലാബുകള്‍, ടാലൻറ് ലാബുകള്‍, റിക്രിയേഷന്‍ ക്ലബ്, ആധുനിക കിച്ചന്, ഡൈനിങ് റൂം എന്നിവ അടങ്ങുന്നതാണ് നെടുമങ്ങാട് ഹൈടെക് മന്ദിരം. നെടുമങ്ങാട് നഗരസഭാ ചെയര്മാന് ചെറ്റച്ചല്‍ സഹദേവന് ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. നെടുമങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ലേഖാ വിക്രമന്, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാര്, വാര്‍ഡ് കൗണ്‍സിലര്‍ ടി. അര്ജുനന്, ആറ്റിങ്ങല്‍ ഡി.ഇ.ഒ സിന്ധുകുമാരി, സ്കൂള്‍ പ്രിന്‍സിപ്പാള്‍ എം.ആര്. മീന, പി.റ്റി.എ പ്രസിഡൻറ് പേരയം ജയന്, സ്കൂള്‍ മാനേജ്മെൻറ് കമ്മിറ്റി ചെയര്മാന് മോഹന്‍ദാസ്, വൈസ് പ്രിന്‍സിപ്പൽ ഹരിദാസന്, അധ്യാപകര്‍, കൈറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.