വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടിച്ചു

ശംഖുംമുഖം: വിദേശത്തുനിന്ന്​ കടത്താൻ ശ്രമിച്ച 25ലക്ഷത്തോളം രൂപയുടെ സ്വര്‍ണം വിമാനത്താവളത്തില്‍ എയര്‍കസ്​റ്റംസ് ഇൻറലിജന്‍സ് വിഭാഗം പിടികൂടി. സ്വര്‍ണക്കടത്തിന് ശ്രമിച്ച തമിഴ്നാട് തിരുനല്‍വേലി സ്വദേശി ഖാദര്‍ മൊയ്തീനെ(35) കസ്​റ്റംസ് കസ്​റ്റഡിയില്‍ എടുത്തു. ബുധനാഴ്ച വൈകീട്ട്​ ദു​ൈബയില്‍നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്ന ഇയാള്‍ സ്വര്‍ണം ദ്രാവക രൂപത്തിലാക്കി ല​േഗജിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. എയര്‍ കസ്​റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ ഹരികൃഷ്​ണ​ൻെറ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ റജീബ്, ബാബു, ശശി, പ്രകാശ്, ഇന്‍സ്പെക്​ടര്‍മാരായ ജയശ്രീ, ഗോപി, ശ്രീബാബു, ബലേശ്വര്‍ എന്നവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.