ശതാബ്​ദിയടക്കം മൂന്ന്​ സ്​പെഷൽ ട്രെയിനുകൾ പിൻവലിക്കാൻ നീക്കം

തിരുവനന്തപുരം: ജനശതാബ്​ദി അടക്കം കേരളത്തിലോടുന്ന മൂന്ന്​ സ്​പെഷൽ ട്രെയിനുകൾ റദ്ദാക്കാൻ നീക്കം. ഇതുസംബന്ധിച്ച പ്രപ്പോസൽ റെയിൽവേ ബോർഡി​ൻെറ പരിഗണനയിലുണ്ട്​. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്​ദി, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്​ദി, എറണാകുളം-തിരുവനന്തപുരം എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കൽ പട്ടികയിലുള്ളത്​. അതേസമയം ഇത്​ പ്രപ്പോസൽ മാ​ത്രമാണെന്നും തീരുമാനമായിട്ടില്ലെന്നും തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു. പുതുതായി അനുവദിച്ച 80 സ്​പെഷൽ ട്രെയിനുകളിൽ ഒന്നുപോലും കേരളത്തിന്​ അനുവദിക്കാത്തിന്​ പിന്നാലെയാണ്​ ഒാടുന്ന മൂന്ന്​ ട്രെയിനുകൾ പിൻവലിക്കാൻ നീക്കം നടക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.