കോൺഗ്രസ് ഒാഫിസിന് നേർക്ക് ആക്രമണം; അഞ്ച്​ ഡിവൈ.എഫ്.ഐ പ്രവർത്തകർ അറസ്​റ്റിൽ

കാട്ടാക്കട: കാട്ടാക്കടയിലെ കോൺഗ്രസ് ഒാഫിസിന് നേർക്ക് ആക്രമണം നടത്തിയെന്ന കേസിൽ അഞ്ച്​ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കാട്ടാക്കട പൊലീസ് അറസ്​റ്റ്​ ചെയ്തു. ആമച്ചൽ സ്വദേശി ശരത്, കൊല്ലകോണം സ്വദേശി ഉമേഷ്, തലയ്ക്കോണം സ്വദേശി നിഷാദ്, കോവിൽവിള സ്വദേശി നന്ദു, കോട്ടൂർ സ്വദേശി സജിൻ എന്നിവരാണ് അറസ്​റ്റിലായത്. രണ്ടുദിവസം മുമ്പാണ് പ്രകടനം നടത്തുന്നതിനിടെ കാട്ടാക്കട കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഒാഫിസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘം ചേർന്ന് അക്രമം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.