മൊബൈൽ കട കുത്തിത്തുറന്ന് പണവും ഫോണുകളും കവർന്നു

തിരുവനന്തപുരം: മൊബൈൽ ഫോൺ കട കുത്തിത്തുറന്ന് 50,000 രൂപയും രണ്ട് ഫോണുകളും മോഷ്​ടിച്ചു. കിഴക്കേകോട്ട പഴവങ്ങാടി ക്ഷേത്രത്തിന് സമീപത്തുള്ള മൊബൈൽസ് ആൻഡ് വാച്ചസ് എന്ന വ്യാപാരസ്ഥാപനത്തിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. കടയിൽ സി.സി.ടി.വി കാമറകൾ ഉണ്ടായിരുന്നെങ്കിലും ഇവ തകർത്താണ് മോഷണം നടന്നിട്ടുള്ളത്. കടയിൽ വിലകൂടിയ നിരവധി ഫോണുകളും വാച്ചുകളും ഉണ്ടായിരുന്നെങ്കിലും 9,000 രൂപ വിലയുള്ള രണ്ട് ഫോണുകൾ മാത്രമാണ് മോഷ്​ടിച്ചത്. ഇവയുടെ പാക്കറ്റുകൾ കടയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. തുടർന്ന് സമീപത്തെ ബാർബർ ഷോപ്പിലും വാച്ച് കടയിലും കള്ളൻ കയറിയെങ്കിലും ഇവിടെനിന്ന് യാതൊന്നും അപഹരിച്ചിട്ടില്ല. പണം ലക്ഷ്യമാക്കിയാണ് മോഷ്​ടാവ് എത്തിയതെന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മൊബൈൽ കടയുടമയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.