സബ് കലക്ടര്‍ ചുമതലയേറ്റു

തിരുവനന്തപുരം സബ് കലക്ടറായി എം.എസ്. മാധവിക്കുട്ടി ചുമതലയേറ്റു. എൻജിനീയറിങ്​ ബിരുദധാരിയായ മാധവിക്കുട്ടി 2018 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. കൊല്ലം മാടന്‍നടയാണ് സ്വദേശം. ഫോര്‍ട്ട് കൊച്ചിയില്‍ അസി.കലക്ടറായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. ഭര്‍ത്താവ് കൃഷ്ണരാജ് 2015 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കണ്ടെയ്​ന്‍മൻെറ്​ സോൺ തിരുവനന്തപുരം: നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ മൂന്നുകല്ലിൻമൂട്, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചായം (പേരയത്തുപാറ പ്രദേശം), കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ചന്ദ്രമംഗലം, ആമച്ചൽ എന്നീ വാർഡുകളെ കണ്ടെയ്​ന്‍മൻെറ്​ സോണായി കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും കണ്ടെയ്​ന്‍മൻെറ്​ സോണിന്​ പുറത്തുപോകരുത്​. തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ കണിയാരംകോട്, പനക്കോട്, തൊളിക്കോട്, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മേലരിയോട്, കിളിക്കോട്ടുകോണം, തിരുവനന്തപുരം കോര്‍പറേഷന്​ കീഴിലെ ലക്ഷ്മി നഗര്‍, ചൈതന്യ ഗാര്‍ഡന്‍സ്(കേശവദാസപുരം വാര്‍ഡ്) എന്നീ പ്രദേശങ്ങളെ കണ്ടെയ്​ന്‍മൻെറ്​ സോണില്‍ നിന്നും ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.