ക്ഷേത്രക്കുളത്തിലെ മീൻവളർത്തൽ പദ്ധതി ഉപേക്ഷിക്കണം -കുമ്മനം തിരുവനന്തപുരം: വാണിജ്യാടിസ്ഥാനത്തിൽ ക്ഷേത്രക്കുളങ്ങളിൽ മീൻവളർത്തൽ ആരംഭിക്കാനുള്ള നീക്കം സർക്കാറും ദേവസ്വം ബോർഡും ഉപേക്ഷിക്കണമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കുളം, കാവ്, ആൽത്തറ, ഗോശാല തുടങ്ങി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സങ്കേതങ്ങൾക്ക് ഭക്തരുടെ ആചാരവും വിശ്വാസവുമായി അഭേദ്യമായ ബന്ധമുണ്ട്. ക്ഷേത്ര സമീപമുള്ള പുഴയിലും കുളത്തിലുമുള്ള മത്സ്യത്തിന് ആഹാരം നൽകുന്നത് ഭഗവത് നിവേദ്യമെന്ന നിലക്കുള്ള വഴിപാടാണ്. മത്സ്യകൃഷിയിലൂടെ മത്സ്യസമ്പത്ത് വർധിപ്പിക്കുന്ന വരുമാന മാർഗമായി മത്സ്യഫാമുകൾ അധികൃതർക്ക് വേറെ ആരംഭിക്കാവുന്നതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.