ഓട്ടോഡ്രൈവർ മുങ്ങിമരിച്ചു

Photo: Jayaram (sasi- 58) Ktkda കാട്ടാക്കട: നെയ്യാറിലെ കീഴാറൂർ കടവിൽ കുളിക്കാനിറങ്ങിയ . കാട്ടാക്കട കീഴാറൂർ അരുൺ നിവാസിൽ ജയറാം (ശശി-58) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നെയ്യാറിലെ കീഴാറൂർ പാലത്തിന് അടിയിലെ കടവിലാണ് അപകടം. ജോലി കഴിഞ്ഞെത്തി കുളിക്കാനിറങ്ങിയ ജയറാം ഒഴുക്കിൽപെടുകയായിരുന്നു. സ്ത്രീകൾ സംഭവം കണ്ട് നിലവിളിച്ചപ്പോൾ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാക്കട പൊലീസെത്തി മൃതദേഹം പരിശോധനക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ശ്രീകുമാരി. മക്കൾ: അർച്ചന, അരുൺ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.