കപ്പലിൽ എത്തിയവർക്ക്​ വരവേൽപ്​

വിഴിഞ്ഞം: ക്രൂചെയ്ഞ്ചിങ്​ കേന്ദ്രമായി മാറിയ വിഴിഞ്ഞത്ത് കരയ്ക്കിറങ്ങിയ വിദേശികളടക്കമുള്ളവർക്ക് 'മാവേലി'യുടെ നേതൃത്വത്തിൽ സ്വീകരണം. കരയ്ക്കിറങ്ങിയവർക്ക് വയർനിറയെ ഓണസദ്യയും പായസവും കൂടിയായപ്പോൾ മനംനിറഞ്ഞ് മടക്കവും. ഇന്നലെ വിഴിഞ്ഞത്ത് ക്രൂചെയിഞ്ചിനായി രാവിലെ എത്തി പുറംകടലിൽ നങ്കൂരമിട്ട കപ്പലിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയോടെയാണ് ക്യാപ്ടൻ രാജീവ് കുമാറും വിയറ്റ്‌നാം, മ്യാൻമാർ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് വിദേശികളക്കമുള്ള 23 ജീവനക്കാരും കരയിലെത്തിയത്. ഇവരെ മഹാബലിയുടെ വേഷമിട്ടയാളി​ൻെറ നേതൃത്വത്തിൽ മധുരം നൽകി സ്വീകരിച്ചു. മൗറീഷ്യസിലെ പോർട്ട് ലൂയിസിൽനിന്ന് ചൈനയിലെ സിയാനിലേക്ക് പോകുന്നതിനിടെയാണ് ചരക്ക് കപ്പൽ ജീവനക്കാരെ ഇറക്കാനും പകരം അളുകളെ കയറ്റാനുമായി വിഴിഞ്ഞത്തെത്തിയത്. തീരത്തിറങ്ങിയവരെ ആരോഗ്യ പ്രവർത്തകരുടെ കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള പരിശോധന നടത്തിയ ശേഷമാണ് ഓണസദ്യ വിളമ്പിയത്. കപ്പലിൽനിന്ന് 23 പേർ കരയ്ക്കിറങ്ങിയപ്പോൾ പകരം 21 പേരാണ് പകരം കറിയത്. വൈകീട്ടോടെ കപ്പൽ വിഴിഞ്ഞം തീരം വിട്ടു. ഇന്നും നാളെയും വിഴിഞ്ഞത്ത് ക്രൂചെയ്ഞ്ചിങ്ങിനായി രണ്ട് കപ്പലുകൾ കൂടി എത്തുന്നുണ്ടെന്ന് പോർട്ട് കൺസർവേറ്റർ കിരൺ പറഞ്ഞു. കാപ്​ഷൻ welcome ഫോട്ടോ - ക്രൂചെയ്ഞ്ചിങ്ങി​ൻെറ ഭാഗമായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിഴിഞ്ഞത്തിറങ്ങിയ കപ്പൽ ജീവനക്കാരെ മാവേലിയും സംഘവും മധുരംനൽകി സ്വീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.