പ്രതിഷേധിച്ച് കോൺഗ്രസ്

ആറ്റിങ്ങൽ: റാങ്ക് പട്ടിക റദ്ദായതിനെ തുടർന്ന് അനു ആത്മഹത്യ ചെയ്തതിൽ മുദാക്കൽ ഇടയ്ക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ കോലം കത്തിച്ചു. പ്രതിഷേധം ബ്ലോക്ക് പഞ്ചായത്ത് അംഗം ഇളമ്പ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡൻറ് സുജിത്ത് ചെമ്പൂരി​ൻെറ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ഇടയ്ക്കോട് മണ്ഡലം പ്രസിഡൻറ്​ ശരൺകുമാർ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി പള്ളിയറ മിഥുൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം.എസ്. അഭിജിത്ത്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് വാളക്കാട് ബാദുഷ, പ്രവീൺ രാജ്, ഷാജി രാജ്, അനന്തു, സുജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കാപ്​ഷൻ tw ATL youth Congress ഫോട്ടോ: റാങ്ക് ലിസ്​റ്റ്​ റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മുദാക്കൽ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.