വീട്ടിൽ കയറി കുട്ടികളെ മർദിച്ച സംഭവം: ബാലാവകാശ കമീഷൻ കേസെടുത്തു

തിരുവനന്തപുരം: കൊല്ലം കേരളപുരത്ത് അർധരാത്രിയിൽ വീടുകയറി മൂന്ന്​ കുട്ടികളെ മർദിച്ച സംഭവത്തിൽ സംസ്​ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്തു. രാത്രി ഒരുമണിക്ക് കുട്ടികളുടെ പിതാവ് ഇല്ലാതിരുന്ന സമയത്ത് അക്രമികൾ വീട്ടിൽ കയറുകയായിരുന്നു. അമ്മയും എട്ട്, ഏഴ്, ഒന്നര വയസ്സുള്ള കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ കുട്ടികൾക്കുണ്ടായ മാനസിക പ്രയാസങ്ങളുടെ അടിസ്​ഥാനത്തിലാണ് കേസെടുത്തത്. കമീഷൻ അംഗം റെനി ആൻറണി, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സജിനാഥ്, ജില്ല ശിശു സംരക്ഷണ ഓഫിസർ പ്രസന്നകുമാരി എന്നിവർ കുട്ടികളുടെ വീട് സന്ദർശിച്ച് മാതാവിൽനിന്ന്​ മൊഴി രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.