നെൽവയൽ: അഞ്ച് സെൻറ്​ പോലും നികത്തുന്നത് ചട്ടലംഘനം -കൃഷിവകുപ്പ്​

നെൽവയൽ: അഞ്ച് സൻെറ്​ പോലും നികത്തുന്നത് ചട്ടലംഘനം -കൃഷിവകുപ്പ്​ തിരുവനന്തപുരം: വീട് വെക്കാൻ അഞ്ച് സൻെറ് നെൽവയൽ പോലും നികത്തുന്നത് ചട്ടലംഘനമെന്ന് കൃഷിവകുപ്പ്. കണ്ണൂരിലെ കല്യാശ്ശേരിവില്ലേജിൽ സർവേ നമ്പർ 92/2 ൽ ഉൾപ്പെട്ട അഞ്ച് സൻെറ് നെൽവയൽ നികത്തി വീട് നിർമിക്കുന്നതിന് ഭൂവുടമ നൽകിയ അപേക്ഷ നിരസിച്ചാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഭൂവുടമക്ക്​ കല്യാശ്ശേരിയിൽ 27 സൻെറ് ഭൂമിയുണ്ട്. 2013ൽ വീട് വെക്കാൻ അഞ്ച് സൻെറ് നിലം നികത്താൻ ആദ്യം പഞ്ചായത്തിൽ അപേക്ഷ നൽകി​. ഭൂമി ​േഡറ്റ ബാങ്കിൽ നെൽവയൽ ആയതിനാൽ അനുമതി ലഭിച്ചില്ല. തുടർന്ന് കലക്ടർക്ക് അപേക്ഷ നൽകി. ഉദ്യോഗസ്ഥർ നടത്തിയ ഹിയറിങ്ങിൽ അപേക്ഷ നിരസിച്ചു. കൃഷി ഓഫിസർ സ്ഥല പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ അനുമതി വാങ്ങാതെ അഞ്ച്​ സെ​േൻറാളം നിലം ഭാഗികമായി നികത്തി വീടിന്​ തറ കെട്ടിയെന്ന് ചൂണ്ടിക്കാട്ടി. തുടർന്ന്​ ഉടമ കൃഷി വകുപ്പിനെ സമീപിച്ചു. നെൽവയലുകൾ നഷ്​ടമാകുന്നത് പരിസ്ഥിതിക്കും ഭക്ഷ്യസുരക്ഷക്കും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും അതിനാൽ അപേക്ഷകൻ നിലം പരിവർത്തനപ്പെടുത്തിയത് ഗുരുതര ചട്ടലംഘനമാണെന്നും കൃഷിവകുപ്പി​ൻെറ ഉത്തരവിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.