​കോവളത്ത്​ അഞ്ച്​ പൊലീസുകാർക്കുകൂടി കോവിഡ്​

കോവളം: എസ്.ഐ അടക്കം അഞ്ചുപേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതോടെ കോവളം പൊലീസ് സ്​റ്റേഷനിലെ സി.ഐ അടക്കം മുഴുവൻ ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ. 14 പേർക്കാണ് സ്​റ്റേഷനിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. സ്​റ്റേഷൻ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ഫോർട്ട് എസ്.ഐയുടെ നേതൃത്വത്തിൽ 15 പൊലീസുകാരെ കോവളത്തേക്ക് നിയോഗിച്ചതായി അസി.കമീഷണർ ആർ. പ്രതാപൻ നായർ പറഞ്ഞു. കഴിഞ്ഞദിവസം ഒരു പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ച വിഴിഞ്ഞം സ്​റ്റേഷനിൽ വ്യാഴാഴ്​ച ഒരാൾക്കുകൂടി രോഗം ക​ണ്ടെത്തി. ആദ്യം കോവിഡ്​ പോസിറ്റീവായ പൊലീസുകാരനുമായി സമ്പർക്കമുണ്ടായ തിരുവല്ലം സ്വദേശിയായ പൊലീസുകാരനാണ് ഇന്നലെ നടത്തിയ പരിശോധനയിൽ രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട മൂന്ന് എസ്.ഐമാരടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.