മടവൂർ പഞ്ചായത്ത് ലൈബ്രറി മദ്യപാന കേന്ദ്രമാക്കി; യുവാവിനെ കസ്​റ്റഡിയിലെടുത്തു

കിളിമാനൂർ: പള്ളിക്കൽ പൊലീസ് സ്​റ്റേഷൻ അതിർത്തിയിൽ മടവൂർ പഞ്ചായത്ത് അധീനതയിലുള്ള പഞ്ചായത്ത് ലൈബ്രറിക്കകത്ത് മദ്യപാനം. മദ്യലഹരിയിലായ യുവാവിനെ നാട്ടുകാർ തടഞ്ഞു​െവച്ച് പൊലീസിലേൽപിച്ചു. മടവൂർ പഞ്ചായത്തിലെ തുമ്പോട് വായനശാല ജങ്ഷനിൽ പ്രവർത്തിക്കുന്ന നവോദയ വായനശാലയിലിരുന്ന് മദ്യപിച്ച മടവൂർ പുലിയൂർകോണം ശാരദാമണിമന്ദിരത്തിൽ സജീവി(40)നെയാണ് പള്ളിക്കൽപൈാലീസ് അറസ്​റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.