ധർണ നടത്തി

ആറ്റിങ്ങല്‍: എല്‍.ഡി.എഫ് സര്‍ക്കാറി​ൻെറ അഴിമതി പരമ്പര അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മുദാക്കല്‍-ഇടയ്‌ക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ . കെ.പി.സി.സി നിര്‍ദേശപ്രകാരം നടന്ന ധർണ വളക്കാട് ജങ്​ഷനില്‍ മുദാക്കല്‍ പഞ്ചായത്ത് പ്രസിഡൻറ്​ ആര്‍.എസ്. വിജയകുമാരി ഉദ്​ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ്​ സുജിത് ചെമ്പൂര് അധ്യക്ഷത വഹിച്ചു. ശശിധരന്‍ നായര്‍, മിഥുന്‍ പള്ളിയറ, അഭിജിത്ത്, ബാദുഷ എന്നിവര്‍ പങ്കെടുത്തു. ഇടയ്‌ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഊരുപോയികയില്‍ നടന്ന ധർണ ഇടയ്‌ക്കോട് മണ്ഡലം പ്രസിഡൻറ്​ ശരുൺ കുമാര്‍ ഉത്​ഘാടനം ചെയ്തു. രാജേന്ദ്രന്‍ നായര്‍, വിഷ്ണു, മുരളി, ദിലീപ് എന്നിവര്‍ സംസാരിച്ചു. ഉത്തരേന്ത്യന്‍ യുവാവിനെ കാണാതായി ആറ്റിങ്ങല്‍: ക്വാറൻറീന്‍ സൻെററില്‍ താമസിച്ചിരുന്ന ഉത്തരേന്ത്യന്‍ യുവാവിനെ കാണാതായി. ചിറയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു. മുടപുരം ആയൂര്‍വേദാശുപത്രിയിലെ ക്വാറൻറീന്‍ സൻെററില്‍ കഴിഞ്ഞിരുന്ന ഉത്തര്‍പ്രദേശ് മാണിക്പൂര്‍ സ്വദേശി അബ്​ദ​ുല്‍സലീമി (32)നെയാണ് കാണാതായത്. തൊഴില്‍തേടി കേരളത്തിലെത്തി കോവിഡ് കാലത്ത് അലഞ്ഞുനടന്ന ഇദ്ദേഹത്തെ പൊലീസാണ് ക്വാറൻറീനില്‍ എത്തിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ പണവും യാത്രാസൗകര്യവുമില്ലാത്ത അവസ്ഥയിലായിരുന്നു. കിഴുവിലം പഞ്ചായത്ത് ഇദ്ദേഹത്തിന് മൂന്ന് നേരവും ഭക്ഷണം എത്തിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ഭക്ഷണം എത്തിച്ചപ്പോഴും ഇവിടെ ഉണ്ടായിരുന്നു. ഉച്ചഭക്ഷണവുമായി എത്തിയപ്പോള്‍ കാണാതായതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ചിറയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തെ തിരികെ നാട്ടിലേക്ക് അയക്കാനുള്ള ശ്രമം പൊലീസ് നടത്തി വരവെയാണ് കാണാതായത്. സൻെററില്‍നിന്ന്​ ചാടിപ്പോയതാ​െണന്നാണ് നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.