മുഖ്യമന്ത്രി ഒളി​േച്ചാടി, ജനം അവിശ്വാസം പാസാക്കി -ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി അവിശ്വാസപ്രമേയത്തിൽനിന്ന് ഒളിച്ചോടിയെന്ന് പ്രതിപക്ഷനേതാവ്​ രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്​. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായില്ല. നനഞ്ഞ പടക്കമായിരുന്നു അദ്ദേഹത്തി​ൻെറ പ്രസംഗം. നിയമസഭ ചരിത്രത്തിലെ ഏറ്റവും ബോറൻ പ്രസംഗമായിരുന്നു അത്​. ചർച്ചയിൽ ഉന്നയിച്ച കാര്യങ്ങളിലൊന്നും മറുപടി നൽകിയില്ല. പമ്പാ മണൽകടത്ത്, സ്പ്രിൻക്ലർ, ബെവ്കോ വിവാദങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ല. നരേന്ദ്ര മോദിയെക്കുറിച്ച് ഒന്നും പറയാൻ ആർജവം കാട്ടിയില്ല. ജനം അവിശ്വാസം പാസാക്കി. സർക്കാറി​ൻെറ പ്രവർത്തനങ്ങൾ കറുത്ത അധ്യായമായി ജനം വിലയിരുത്തും. മാധ്യമപ്രവർത്തകർക്കെതിരായി പ്രവർത്തിച്ച സൈബർ ഗുണ്ടകൾക്ക് പ്രോത്സാഹനം നൽകുകയാണ്​ മുഖ്യമന്ത്രി ചെയ്യുന്നത്​. നിയമസഭയിൽ സ്പീക്കറുടെ നിലപാട് ദൗർഭാഗ്യകരമായിരുന്നു. ത​ൻെറ പ്രസംഗ​െത്തയും സ്​പീക്കർ തടസ്സപ്പെടുത്തി. സ്പീക്കർ എന്തിനാണ്​ മുഖ്യമന്ത്രിയെ പേടിക്കുന്നത്.​ സർക്കാറി​ൻെറ തെറ്റായ നടപടികൾക്കെതിരെ പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.