പൈനാപ്പിൾ കൃഷിയിലെ കീടനാശിനി നിയന്ത്രിക്കാൻ നടപടി

തിരുവനന്തപുരം: പൈനാപ്പിൾ കൃഷിയിലെ കീടനാശിനി ഉപയോഗം നിയന്ത്രിക്കാൻ കൃഷി വകുപ്പി​ൻെറ ഉത്തരവ്. പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും അപകടകരമാംവിധം കീട, കുമിൾ, കളനാശിനികൾ ഉപയോഗിക്കുന്നെന്നും ഇത് നിയന്ത്രിക്കണമെന്നുള്ള ഹൈ കോടതി വിധിയെ തുടർന്നാണ് നടപടി. പൈനാപ്പിൾ കർഷകർ കൃഷി ഭവനുകളിൽ രജിസ്​റ്റർ ചെയ്യണം. ഗുഡ് അഗ്രികൾചറൽ പ്രാക്ടിസ് (ജി.എ.പി) സർട്ടിഫിക്കേഷന് കൃഷിവകുപ്പ് നിശ്ചയിച്ച നടപടിക്രമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് 'ഫാം ഡയറി' കുറഞ്ഞത് ഒരു വർഷത്തേക്ക് സൂക്ഷിക്കണം. കീടനാശിനി പ്രയോഗം മനുഷ്യരുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമാകരുത്. കാർഷിക സർവകലാശാലയും കൃഷി ഓഫിസർമാരും നൽകുന്ന നിർദേശത്തിന് അനുസരിച്ചാകണം കീടനാശിനികൾ ഉപയോഗിക്കേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.