കര്‍ഷകരെ ആദരിച്ചു

പാങ്ങോട്: കാര്‍ഷിക ദിനാചരണത്തി​ൻെറ ഭാഗമായി അകിലേന്ത്യ കിസാന്‍ സഭ പാങ്ങോട് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. സമ്മിശ്ര കൃഷിയില്‍ ഡി. ശശിധരന്‍, വാഴ, പൈനാപ്ള്‍ കൃഷിയില്‍ അബ്​ദുല്‍ സലാം, വനിതാ കര്‍ഷക എന്ന നിലയില്‍ സുപ്രഭാ സദാശിവന്‍, യുവ കര്‍ഷകനെന്ന നിലയില്‍ എന്‍. ഷിജു എന്നിവരെയാണ് ആദരിച്ചത്. സിപി.ഐ പാങ്ങോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ദിലീപ് കുമാര്‍, രാജേഷ് കുമാര്‍, ജെ. ഷാനവാസ്, ചന്ദ്രകുമാര്‍, മധുസൂദനന്‍, സിദ്ദീഖ്.എ.എസ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.