ബാങ്കി​െൻറ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

ബാങ്കി​ൻെറ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു കോവളം: ഫെഡറൽ ബാങ്കി​ൻെറ വിഴിഞ്ഞം ശാഖയിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബാങ്കി​ൻെറ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ബ്രാഞ്ച് മാനേജരടക്കം 12 ജീവനക്കാരും രണ്ടാഴ്ചത്തെ നിരീക്ഷണത്തിൽ പ്രവേശിച്ചു. വലിയതുറ സ്വദേശിയായ ജീവനക്കാരിക്കാണ് വെള്ളിയാഴ്​ച രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ജോലിക്കെത്തിയ ഇവർക്ക് ശാരിരീകാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് വെള്ളിയാഴ്​ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.